പ്രളയം മൂലം സംഭവിച്ച നഷ്ടം നികത്തുന്നതിനും ഉപജീവനം തുടരുന്നതിനുമായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ വീണ്ടും ഗള്‍ഫിലേക്ക് തന്നെ മടങ്ങുന്നതായി പഠനം. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയ കേരള കുടിയേറ്റ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ നികഴ്ത്താനായി പ്രവാസജീവിതം ഉപേക്ഷിച്ചവര്‍ വീണ്ടും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങിത്തുടങ്ങിയതായി സര്‍ക്കാരിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗള്‍ഫിലേക്ക് ഉപജീവനത്തിനായി കുടിയേറുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും മടങ്ങി വന്ന പ്രവാസികള്‍ക്ക് പുതിയ സാഹചര്യം ശുഭകരമല്ലെന്നുമാണ് പഠനത്തില്‍ പറയുന്നത്.
25 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളിലും 20 ലക്ഷത്തിലധികം മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങിലുണ്ട്. വിദേശരാജ്യങ്ങളിലുള്ള മലയാളികളില്‍ 90 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. 1.13 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലെത്തുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post