കോഴിക്കോട്: ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് വടകര മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍ . കടകള്‍ എല്ലാം അടച്ചുകിടക്കുന്നു. കൂടാതെ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും സൂചനയുണ്ട്.
മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് യുഡിഎഫ് ഹര്‍ത്താലും തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹര്‍ത്താല്‍.
Discussion about this post