കൊച്ചി: ബേക്കറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. കടയുടെ ഷട്ടറിന്റെ പൂട്ട് കമ്പികൊണ്ട് തിക്കി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ ഉണ്ടായിരുന്ന പണവും ബേക്കറിയിലെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. മോഷണം തത്സമയം കണ്ട കടയുടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈറ്റിലയില്‍ പൊന്നുരുന്നി സ്വദേശിയുടെ ബേക്കറി കടയിലാണ് മോഷണം നടന്നത്. സംഭവത്തില്‍ കൊല്ലം പത്തനാപുരം പുന്നല സ്വദേശി സുധാകരനാണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഒരു മണിക്കാണ് സംഭവം നടന്നത്. മോഷണം നേരില്‍ കണ്ട കടയുടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ മോഷ്ടാവ് ഓടി രക്ഷപ്പെടുന്നതിനിടെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ ആലപ്പുഴ സൗത്ത്, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തൃശൂര്‍, കോഴിക്കോട് തുടങ്ങി സ്റ്റേഷനുകളിലെ മോഷണ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
Discussion about this post