റിയാദ്: നാട്ടില്‍ അവധി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി അഞ്ചാം ദിവസം സൗദി അറേബ്യയില്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ രാധാകൃഷ്ണനാണ് (55) മരിച്ചത്. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ബദായയില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്.
നെഞ്ചുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാധാകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം. വെല്‍ഡറായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. നാട്ടില്‍ അവധിക്ക് പോയിരിക്കുകയായിരുന്നു അദ്ദേഹം. മടങ്ങിയെത്തി അഞ്ച് നാള്‍ പിന്നിട്ടപ്പോഴാണ് മരണം കവര്‍ന്നത്.
മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കും. അമ്മ: പദ്മാവതിയമ്മ. ഭാര്യ: അജിത. മക്കള്‍: അജയ് കൃഷ്ണ, ആര്യ കൃഷ്ണ. യാത്രാരേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.