തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ശേഖരിക്കാന്‍ പുതിയ നിര്‍ദേശം. ഇന്നും നാളെയുമായാണ് പ്രായം ശേഖരിക്കുന്നത്. നിലവില്‍ 23 വയസിനു മുകളിലുള്ളവര്‍ക്കാണ് ബവ്ക്കോയില് നിന്നും മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രായപരിധിക്ക് താഴെയുള്ളവര്‍ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യേശമെന്നും ഒരു പഠനം നടത്തുക മാത്രാണ് ലക്ഷ്യമെന്നും ബവ്ക്കോ എംഡി സ്പര്‍ജന്‍ കുമാര്‍ പറയുന്നു.
സ്ഥാപനത്തിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആണ് എത്തുന്നവരുടെ പ്രായം ശേഖരിക്കുക. ഔട്ട്ലെറ്റുകളിലെത്തുന്ന ഉപഭോക്താക്കളില്‍ ജീവനക്കാര്‍ വിവരം ശേഖരിക്കണമെന്നാണ് സര്‍ക്കുലര്‍. രാവിലെ 10 മുതല്‍ രാത്രി 9 വരെയുള്ള 11 മണിക്കൂര്‍ സമയത്താണ് വിവരശേഖരണം നടത്തുന്നത്.