കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബിഎ ആളൂര്‍ താമരശ്ശേരി കോടതിയില്‍ ഹാജരായി. കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ ദുര്‍ബലമെന്ന് കോടതിയില്‍ ആളൂര്‍ വാദിച്ചു.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ആളൂര്‍ അസ്സോസിയേറ്റ്‌സിന് ജോളി വക്കാലത്ത് നല്‍കിയിരുന്നത്. പ്രതിക്കെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും ഇതിലും വലിയ കൂട്ട കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ജോളിയുടെ ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ ആളൂര്‍ കോടതിയില്‍ പറഞ്ഞു.
റോയ് തോമസ് കേസില്‍ റിമാന്‍ഡ് കാലാവധി കഴിയുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ജോളിയെ കോടതിയില്‍ എത്തിച്ചിരുന്നു. ജോളിയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.