പരവൂര്‍: കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതം പൂരക പോഷകാഹാരപൊടിയില്‍ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി. കൊല്ലത്തെ ഈഴംവിളയിലെ അങ്കണവാടിയില്‍ നിന്നും ലഭിച്ച പായ്ക്കറ്റില്‍ നിന്നാണ് പല്ലിയെ കിട്ടിയത്.
പൂതക്കുളം ശ്രീവിലാസത്തില്‍ ചിപ്പി ചന്ദ്രന്റെ പതിനൊന്ന് മാസം പ്രായമുള്ള കുട്ടിക്ക് ലഭിച്ച പൊടിയായിരുന്നു. കഴിഞ്ഞ മാസം 15നാണ് ചിപ്പി അങ്കണവാടിയില്‍ നിന്നും ആറ് കവറുകളിലായി മൂന്ന് കിലോ പൊടി വാങ്ങിയത്. ഇതില്‍ അഞ്ച് കവറും കുട്ടിക്ക് നല്‍കിയിരുന്നു. അവസാനത്തെ കവര്‍ പൊട്ടിച്ച് പൊടി പാത്രത്തിലേക്കു മാറ്റിയപ്പോഴാണ് പല്ലിയെ കാണുന്നത്.
കഴിഞ്ഞ മാസം 12 നാണ് അങ്കണവാടിയില്‍ പൊടി എത്തിയത്. ബ്ലോക്കില്‍ നിന്നും എത്തുന്ന പൊടി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും പൊടിയില്‍ പല്ലി വന്നതെങ്ങനെ എന്ന് അറിയില്ലെന്നും അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു.
കൂടാതെ, കൊല്ലം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ആരും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചിട്ടില്ല എന്നും ചിപ്പി പറയുന്നു.
Discussion about this post