കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ യുവാവ് വാഹനം കയറി മരിച്ച സംഭവത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച നാല് എഞ്ചിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെന്റ് ചെയ്തു. പൊതുനിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ സൂസൻ തോമസ്, എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെഎൻ സുർജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഇപി സൈനബ, അസിസ്റ്റന്റ് എൻജിനീയർ പികെ ദീപ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്പെൻഷനെന്നാണ് വകുപ്പ് അധികൃതർ നടത്തിയ വിശദീകരണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരമാണ് നടപടി.
Discussion about this post