പാലാരിവട്ടത്തെ കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് സര്‍ക്കാര്‍

കഴിഞ്ഞ ദിവസമാണ് യുവാവ് ജല അതോറിറ്റി റോഡിലെ കുഴിയില്‍ വീണത്.

കൊച്ചി: പാലാരാട്ടിവട്ടം മെട്രോ സ്‌റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലാണ് തുക നല്‍കുമെന്ന് അറിയിച്ചത്. യുവാവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് യുവാവ് ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണത്. വീണ ഉടനെ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തു. യുവാവ് തല്‍ക്ഷണം മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് (23)മരിച്ചത്.

കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടത്. ഇത്രയും നാള്‍ കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ശേഷം കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവ ദിവസം രാത്രി തന്നെ കുഴി അടയ്ക്കുകയും ചെയ്തു.

Exit mobile version