കോട്ടയം: ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് പറഞ്ഞു. കലാപമുണ്ടാക്കാന്‍ കാത്തിരിക്കുന്ന വിധ്വംസക ശക്തികളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്, പൗരത്വ നിയമ ഭേദഗതിയെ പിണറായി വിജയന് സമീപിക്കുന്നത് ദുഷ്ടലാക്കോടെയാണ്. പൗരത്വം നല്‍കുന്നത് സംസ്ഥാനങ്ങള്‍ അല്ല. ഇന്ത്യന്‍ മുസ്ലീങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും നിയമത്തില്‍ ഇല്ലെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post