വയനാട്; ചെട്ടിയാലത്തൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തുന്നത് വന്യമൃഗങ്ങളുടെ നടുവിലൂടെ. കാട്ടാനകള്‍ വഴി മുടക്കിയില്ലെങ്കിലെ ഇവര്‍ക്ക് സ്കൂളിലെത്താന്‍ കഴിയുമെന്നവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഗോത്രസാരഥിയുടെ വാഹനവും ഇവര്‍ക്ക് ലഭ്യമായിട്ടില്ല.
സ്കൂളിലേക്കുള്ള പാത വനത്തിലൂടെയാണ്. ഇവിടെ കാട്ടാനകള്‍ ഉള്‍പ്പെടെ വന്യജീവികള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. കാട്ടാനകള്‍ വഴി മുടക്കിയില്ലെങ്കിലെ സ്കൂളിലേക്ക് പോവാന്‍ കഴിയുമെന്ന് അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. വനത്തിനകത്ത് ശേഷിക്കുന്ന ആദിവാസി കുടുംബങ്ങളില്‍ നിന്നുള്ള 20 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഈ സ്കൂളില്‍ പഠിക്കുന്നത്. കുട്ടികള്‍ സ്കൂളില്‍ നിന്നും തിരിച്ചുവരന്നത് വരെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. കുട്ടികള്‍ സ്കൂളിലേക്ക് വരുന്ന വഴിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം കോളനി വാസിയായ ഒരാളെ കാട്ടാന ആക്രമിച്ചത്.
വനത്തിനു നടുവിലുള്ള ചെട്ട്യാലത്തൂര്‍ ഗ്രാമത്തില്‍നിന്ന് നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും മാറി താമസിച്ചു. ഈ ഗ്രാമത്തില്‍ ഇനി ശേഷിക്കുന്നത് 28 വീടുകള്‍ ഉള്ള ഒരു ആദിവാസി കോളനിയും മറ്റ് ഏഴ് കുടുംബങ്ങളും ആണ്. തീര്‍ത്തും വന്യമൃഗങ്ങളെ ഭയന്നാണ് ഇവര്‍ ഇവിടെ കഴിഞ്ഞ് കൂടുന്നത്.
Discussion about this post