തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ സഞ്ചിരിക്കുന്ന പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനമൊട്ടാകെ പരിശോദന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.
എന്നാല്‍ നിയമം കര്‍ശനമാക്കിയെങ്കിലും പലരും അത് പാലിക്കുന്നില്ലെന്നു തന്നെപറയാം. ഹെല്‍മറ്റ് വയ്ക്കാതെ പോകുന്നവരെ പോലീസ് കൈയ്യോടെ പിടികൂടുകയും ഉപദേശം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഹെല്‍മറ്റ് വയ്ക്കാതെ യാത്ര തുടരുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് പറയുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ. ഹെല്‍മറ്റ് ധരിക്കുന്നത് നമ്മുടെ സുരക്ഷയ്ക്കാണെന്നും പോലീസിന് വേണ്ടിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
Discussion about this post