തിരുവനന്തപുരം: 10 ദിവസമായി മാവേലിക്കരയില്‍ നടന്ന ഗദ്ദിക കലാമേളയ്ക്ക് സമാപനമായി. ആവേശം അലയടിച്ച അന്തരീഷത്തിലാണ് സമാപന പൊതുസമ്മേളനം അവിടെ ഉദ്ഘാടനം ചെയ്തതെന്ന് മന്ത്രി എകെ ബാലന് ഫേസ്ബുക്കില്‍ കുറിച്ചു. മേളയില്‍ 53 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വിറ്റുപോയതെന്ന് അദ്ദേഹം പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ജില്ലകളില്‍ ആരംഭിക്കുന്ന സാംസ്ക്കാരിക സമുച്ചയങ്ങളില്‍ ഒന്ന് മാവേലിക്കരക്ക് അനുവദിക്കുമെന്ന പ്രഖ്യാപനവും നടത്തിയതായി മന്ത്രി കുറിച്ചു. ഒന്നര ലക്ഷത്തോളം പേരാണ് ഗദ്ദിക നഗരിയിലേക്ക് ഒഴുകിയെത്തിയതെന്ന് അദ്ദേഹം പറയുന്നു.
സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഗദ്ദിക മേളകളില്‍ വലിയ ജനപങ്കാളിത്തമാണ് മാവേലിക്കരയില്‍ അനുഭവപ്പെട്ടത്. ഗദ്ദികയുടെ ഇന്ന് വരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേദിയായി മാവേലിക്കര മാറിയെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഗദ്ദികക്ക് സമാപനം
10 ദിവസമായി മാവേലിക്കരയില്‍ നടന്ന ഗദ്ദിക കലാമേളക്ക് സമാപനമായി. ആവേശം അലയടിച്ച അന്തരീഷത്തിലാണ് സമാപന പൊതുസമ്മേളനം അവിടെ ഉദ്ഘാടനം ചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ അരങ്ങേറുന്നതിനും അവരുടെ പരമ്പരാഗതവും സവിശേഷവുമായ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുമായി ഒരുക്കിയ ഗദ്ദിക മേള മാവേലിക്കരയിലെയും പരിസരങ്ങളിലെയും ജനലക്ഷങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 53 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വിറ്റുപോയത്.
സംസ്ഥാന സര്‍ക്കാര്‍ ജില്ലകളില്‍ ആരംഭിക്കുന്ന സാംസ്ക്കാരിക സമുച്ചയങ്ങളില്‍ ഒന്ന് മാവേലിക്കരക്ക് അനുവദിക്കുമെന്ന പ്രഖ്യാപനവും അവിടെ നടത്തി. ഒന്നര ലക്ഷത്തോളം പേരാണ് ഗദ്ദിക നഗരിയിലേക്ക് ഒഴുകിയെത്തിയത്. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഗദ്ദിക മേളകളില്‍ വലിയ ജനപങ്കാളിത്തമാണ് മാവേലിക്കരയില്‍ അനുഭവപ്പെട്ടത്. ഗദ്ദികയുടെ ഇന്ന് വരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേദിയായി മാവേലിക്കര മാറി.
സമാപന സമ്മേളനത്തില്‍ ആര്.രാജേഷ് എം.എല്‍.എ അദ്ധ്യക്ഷനായി. 100 % വിജയം കൈവരിച്ച, പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്.എസ്സുകള്‍ക്കും ഐ.ടി.ഐ കള്‍ക്കുമുള്ള അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. മാവേലിക്കര നഗരസഭ അദ്ധ്യക്ഷ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ പി.പുകഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ, ബി,ബെഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post