തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസത്തേയ്ക്ക് ശുദ്ധജല വിതരണം മുടങ്ങും. ഇന്നും നാളെയും വെള്ളം ലഭ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അരുവിക്കര ജല ശുദ്ധീകരണശാലയിലെ അറ്റകുറ്റപണികള്‍ മൂലമാണ് വിതരണം നിര്‍ത്തിവെക്കുന്നത്.
നഗരസഭയിലെ 57 വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നല്കി. അതേ സമയം ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാറും നഗരസഭയും വാട്ടര്‍ അതോറിറ്റിയും അറിയിച്ചു. അരുവിക്കര ജല ശുദ്ധീകരണശാലയിലെ ആദ്യഘട്ട നവീകരണമാണ് നടക്കുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള പമ്പ് സെറ്റുകളും വൈദ്യുതോപകരണങ്ങളുമാണ് മാറ്റുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാളെ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ജലവിതരണം നിര്‍ത്തിവയ്ക്കുന്നത്. ഓരോ വാര്‍ഡിലും മൂന്ന് വീതം ടാങ്കറുകള്‍ വഴി കുടിവെള്ളമെത്തിക്കും. വെള്ളം ആവശ്യമുള്ളവര്‍ കണ്ട്രോള് റൂമില്‍ വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി. ശ്രീചിത്ര, ആര്‍സിസി എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികളുളടെ പ്രത്യേക സര്‍വ്വീസ് ഉണ്ടാകും. 15 ന് രാത്രിയോടെ ജലവിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post