കൊച്ചി: തനിക്ക് എതിരെ നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.
ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി ഷെയ്ന്‍ പ്രതികരിച്ചു. മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കാന്‍ തയ്യാറാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാം.
പ്രശ്‌നപരിഹാരത്തിന് ‘അമ്മ’ സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ എല്ലാം അവസാനഘട്ടത്തിലേക്ക് എത്തുകയാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post