കെ സുരേന്ദ്രന്‍ ശബരിമലയ്ക്ക് പോകുംവഴി ഭക്ഷണം കഴിച്ചത് പ്രശസ്ത നോണ്‍വെജ് ഹോട്ടലില്‍ നിന്ന്; ബിജെപി നേതാവിന്റെ മറ്റൊരു ആചാരലംഘനം കൂടി പുറത്ത്, വീഡിയോ

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ശബരിമലയ്ക്ക് പോയത് നോണ്‍വെജ് ഭക്ഷണം കഴിച്ചിട്ടോ? ശബരിമലയ്ക്കു പോകും വഴി സുരേന്ദ്രന്‍ പ്രശസ്ത നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൈരളി പീപ്പിള്‍ ടിവിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

നവംബര്‍ 14ലെ അത്താഴമാണ് സുരേന്ദ്രന്‍ നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് കഴിച്ചത് എന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളയംകുളത്തെ റൈസ് ആന്റ് ഫിഷില്‍ നിന്നാണ് സുരേന്ദ്രന്‍ അത്താഴം കഴിച്ചത്. ഇത് വളയംകുളത്തെ മീന്‍ വിഭവങ്ങള്‍ക്ക് പേര് കേട്ട ഹോട്ടല്‍ ആണ്.

രാത്രി 9.58നാണ് സുരേന്ദ്രന്‍ ഹോട്ടലില്‍ കയറിയത്. അരമണിക്കൂറോളം സുരേന്ദ്രന്‍ ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചതിലൂടെ സുരേന്ദ്രന്‍ വീണ്ടും ആചാരം ലംഘിച്ചിരിക്കുകയാണ്.

41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് അയപ്പഭക്തര്‍ ഇരുമുടിക്കെട്ടുമായി മലയ്ക്ക് പോകുക എന്ന് പറഞ്ഞു സുരേന്ദ്രന്‍ കടുത്ത ആചാരലംഘനമാണ് നടത്തിയത്. സുരേന്ദ്രന്റെ അമ്മ മരിച്ചിട്ട് ഒരുവര്‍ഷം ആകാതെയാണ് മല ചവിട്ടിയതെന്ന് വിവാദമായിരുന്നു. അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരുവര്‍ഷം കഴിയാതെ ശബരിമലയില്‍ പോകാറില്ല.

ഇരുമുടിക്കെട്ടുമായി ഹോട്ടലില്‍ കയറി നോണ്‍ വെജ് ഭക്ഷണം കഴിച്ചതിലൂടെ സുരേന്ദ്രന്‍ നടത്തിയത് കടുത്ത ആചാരലംഘനം തന്നെയാണ്. അല്ലെങ്കില്‍ സുരേന്ദ്രന്‍ മുന്‍കൂട്ടി തയ്യാറാക്കിയ കഥയുടെ ഭാഗമായാണ് വ്യാജ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തിയതും അറസ്റ്റ് വരിച്ചതും എന്ന് വ്യക്തമാണ്.

ശബരിമലയില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ പോയി അറസ്റ്റിലായ സുരേന്ദ്രന് ഉപാധികളോടെ ഇന്നാണ് ജാമ്യം കിട്ടിയത്. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചത്.

പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ചു എന്നീ കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. ശബരിമല നിലയ്ക്കല്‍ വച്ചാണ് എസ്പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

Exit mobile version