ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയോളം എടിഎമ്മുകള്‍ക്കും അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂട്ടുവീണേക്കുമെന്ന് റിപ്പോര്‍ട്ട്. ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുമൂലം മാര്‍ച്ചോടെ എടിഎം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMi) അറിയിച്ചു.
ഇന്ത്യയില്‍ ഏകദേശം 2,38,000 എടിഎമ്മുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1,13,000 എടിഎമ്മുകളും പൂട്ടിയേക്കും. എടിഎം ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് അപ്ഗ്രഡേഷന് തുടങ്ങിയ ഒട്ടേറെ നിയമങ്ങള്‍ ഈ രംഗത്തെ ലാഭകരമല്ലാതാക്കിയിരിക്കുകയാണെന്ന് എടിഎം ഇന്‍ഡസ്ട്രീസ് കോണ്‍ഫെഡറേഷന്‍ പറയുന്നു.
എടിഎം പൂട്ടല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. നോട്ട് നിരോധനത്തിനു ശേഷം വീണ്ടും എടിഎമ്മുകള്‍ക്കു മുമ്പില്‍ വലിയ ക്യൂ പ്രതീക്ഷിക്കാം.
Discussion about this post