പൊന്‍കുന്നം: ശബരിമല ദര്‍ശനത്തിന് പോകുകയാണെന്ന് സംശയിച്ച് യുവതിയെ പൊന്‍കുന്നത്ത് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആന്ധ്ര സ്വദേശിനി ശൈലജയെയാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ തടഞ്ഞത്.
ശബരിമല തീര്‍ഥാടനത്തിന് പുറപ്പെട്ട സഹോദരങ്ങള്‍ക്കൊപ്പം യുവതിയും വന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇവര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് തടഞ്ഞായിരുന്നു പ്രതിഷേധം. പിന്നീട് കാഞ്ഞിരപ്പള്ളി പോലീസെത്തി ഇവരെ എരുമേലിയിലേക്ക് കൊണ്ടുപോയി.
ശബരിമല ദര്‍ശനത്തിനല്ല യുവതി വന്നതെന്നാണ് പോലീസ് പറയുന്നത്. ഇരുമുടിക്കെട്ടുമായി തീര്‍ഥാടനത്തിന് വന്ന സഹോദരങ്ങള്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുംവരെ എരുമേലിയില്‍ താമസിക്കാനായിരുന്നു ഇവരുടെ തീരുമാനം. എരുമേലിയിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്ന യുവതി ശബരിമല ദര്‍ശനം കഴിഞ്ഞ് എത്തുന്ന സഹോദരങ്ങള്‍ക്കൊപ്പം ആന്ധ്രയിലേക്ക് തിരിച്ചുപോകും.
Discussion about this post