കൊച്ചി: പ്രതിഷേധങ്ങളെ എല്ലാം മറികടന്ന് പാസാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്തും രംഗത്ത്. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. നട്ടെല്ലിലൂടെ ഒരു ഭയം ഉണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാകില്ലെന്നുമാണ് താരം കുറിച്ചത്.
ലോക്സഭയില്‍ ബില്‍ പാസാക്കിയതോടെ ആസാമിലും മറ്റും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ അതെല്ലാം മറികടന്ന് ബില്‍ രാജ്യസഭയിലും പാസായി. ബില്‍ പാസാക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തും അതുപോലെ തന്നെ സോഷ്യല്‍മീഡിയയിലും നടക്കുന്നത്. 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍.
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുന്‍പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കുകയാണ്.
Shiver through the spine. Oh we cannot be letting this happen! Oh no. https://t.co/IAoCUrAmwC
— Parvathy Thiruvothu (@parvatweets) December 11, 2019
Discussion about this post