‘മൂത്തോന്‍’ കണ്ട അനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

മൂത്ത സഹോദരനായ അക്ബറിനെ തേടി ലക്ഷദ്വീപില്‍ നിന്ന് മുംബെയിലെത്തുന്ന മുല്ല എന്ന 14കാരനെ കേന്ദ്രീകരിച്ചാണ് സിനിമ.

തിരുവനന്തപുരം: നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ ചിത്രം കണ്ട അനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍. ഐഎഫ്എഫ്‌കെ വേദിയിലാണ് മന്ത്രി ചിത്രം കണ്ടത്. കേരളത്തിലെ നവസിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ ആണ് ഇന്ന് കണ്ട സിനിമയെന്ന് മന്ത്രി കുറിച്ചു.

മൂത്ത സഹോദരനായ അക്ബറിനെ തേടി ലക്ഷദ്വീപില്‍ നിന്ന് മുംബെയിലെത്തുന്ന മുല്ല എന്ന 14കാരനെ കേന്ദ്രീകരിച്ചാണ് സിനിമ. സഹോദരനെ തേടിയുള്ള മുല്ലയുടെ യാത്രയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ശാന്തമായ ലക്ഷദ്വീപില്‍ നിന്ന് ഇരമ്പിമറിയുന്ന മുംബൈ നഗരത്തിലെ കാമാത്തിപുരയിലേക്ക്. ഈ വൈരുദ്ധ്യത്തെ സിനിമ നന്നായി പ്രതിഫലിപ്പിക്കുന്നു. മുല്ലയുടെ യാത്രയില്‍ നേരിടുന്ന ദുര്‍ഘടങ്ങളും പ്രതിസന്ധികളും നന്നായി ചിത്രീകരിക്കുന്നു. നിവിന്‍ പോളിയുടെ അഭിനയവും എടുത്തു പറയേണ്ടതാണെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മൂത്തോന്‍

സംവിധാനം: ഗീതു മോഹന്‍ദാസ്

കേരളത്തിലെ നവസിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ ആണ് ഇന്ന് കണ്ട സിനിമ. മൂത്ത സഹോദരനായ അക്ബറിനെ തേടി ലക്ഷദ്വീപില്‍ നിന്ന് മുംബെയിലെത്തുന്ന മുല്ല എന്ന 14കാരനെ കേന്ദ്രീകരിച്ചാണ് സിനിമ ..

സഹോദരനെ തേടിയുള്ള മുല്ലയുടെ യാത്രയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ശാന്തമായ ലക്ഷദ്വീപില്‍ നിന്ന് ഇരമ്പിമറിയുന്ന മുംബൈ നഗരത്തിലെ കാമാത്തിപുരയിലേക്ക്. ഈ വൈരുദ്ധ്യത്തെ സിനിമ നന്നായി പ്രതിഫലിപ്പിക്കുന്നു. മുല്ലയുടെ യാത്രയില്‍ നേരിടുന്ന ദുര്‍ഘടങ്ങളും പ്രതിസന്ധികളും നന്നായി ചിത്രീകരിക്കുന്നു.

ഗീതു മോഹന്‍ദാസ് മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലെ ബാലതാരമായി വന്ന് പിന്നീട് മികച്ച നടിയായി, ഇപ്പോള്‍ സംവിധായിക രംഗത്തും പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ടൊറോണ്ടോ, മുംബൈ മേളകളില്‍ മൂത്തോന്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഭര്‍ത്താവായ രാജീവ് രവിയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും മൂത്തോനെ കൂടുതല്‍ മനോഹരമാക്കുന്നു. നിവിന്‍ പോളിയുടെ അഭിനയവും എടുത്തു പറയേണ്ടതാണ്.

Exit mobile version