കൊച്ചി: ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള യൂറോയുമായി സ്വിസ് പൗരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യൂറോ പിടികൂടിയത്.
എകദേശം 16 ലക്ഷം രൂപ മൂല്യമുള്ള യൂറോയാണ് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും സിഐഎസ്എഫും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്നാണ് സ്വിസ് പൗരനില്‍ നിന്നും പണം കണ്ടെത്തിയത്. ഇയാളുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തില്‍ അധികൃതര്‍ ഇയാളെ ചോദ്യം ചെയ്തു.
Discussion about this post