തിരുവനന്തപുരം: ജനതാദൾ പാർട്ടികൾ കേരളത്തിൽ ലയനത്തിലേക്ക്. ലോക്താന്ത്രിക് ജനതാദളുമായി (എൽജെഡി) ലയനമാകാമെന്നു ജനതാദൾ പ്രതികരിച്ചു. വീരേന്ദ്രകുമാറിന്റെ പാർട്ടിയുമായി പ്രാഥമിക ചർച്ച കഴിഞ്ഞെന്നു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സികെ നാണുവാണ് അറിയിച്ചത്.
ലയനത്തിനു തടസമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും പറഞ്ഞു. എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എൽജെഡി യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമായതോടെയാണു ലയന ചർച്ചകൾക്ക് തുടക്കമായത്. പക്ഷേ ദേശീയ തലത്തിൽ എച്ച്ഡി ദേവഗൗഡയുടെയും ശരദ് യാദവിന്റെയും നേതൃത്വത്തിൽ രണ്ടു പാർട്ടികളായി പ്രവർത്തിക്കുന്നവർ കേരളത്തിൽ മാത്രം എങ്ങനെ ഒന്നാകുമെന്ന ചോദ്യമായിരുന്നു നേതാക്കളും അണികളും ഉന്നയിച്ചത്.
എന്നാൽ കർണാടകയിൽ ജെഡിഎസിന് ബിജെപി അനുകൂല നിലപാട് സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാൽ എൽജെഡിയുമായി ലയിച്ച് ഇടതുമുന്നണിയിൽ തുടരാൻ ദേവഗൗഡ കേരളത്തിലെ ജെഡിഎസ് നേതൃത്വത്തിന് നിർദേശം നൽകുകയായിരുന്നു എന്നാണ് സൂചന.
Discussion about this post