കാസര്‍കോട്: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63 കാരന് തടവുശിക്ഷ. കാഞ്ഞങ്ങാട് സ്വദേശി എച്ച്എന്‍ രവീന്ദ്രനാണ് കോടതി പത്തുവര്‍ഷം കഠിന തടവുശിക്ഷ വിധിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.
2016 മെയ് ഒന്നിനാണ് സംഭവം. അയല്‍വാസിയായ ആറുവയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കാസര്‍കോട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
10 വര്‍ഷം തടവിന് പുറമെ പ്രതിക്ക് 15,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ പ്രതി രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.