കേരളത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് നികേഷിന്റെയും സോനുവിന്റെയും വിവാഹം. സംസ്ഥാനത്തെ ആദ്യ ഗേ വിവാഹമായിരുന്നു ഇവരുടേത്. വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോള്‍ ഇതിനു പിന്നാലെ മറ്റൊരു ഗേ വിവാഹത്തിന് കൂടി സാക്ഷിയാവുകയാണ് കേരളം.
നിവേദ്, റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളെന്ന പ്രഖ്യാപനത്തോടെ രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടെയും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. നിവേദ് തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്.
താനൊരു ഗേ ആണെന്നും അതുകൊണ്ട് കുടുംബത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും നിവേദ് പറയുന്നുണ്ട്. മാത്രമല്ല തന്റെ വിവാഹം വൈകാതെ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേര്‍ രംഗത്തെത്തി.
Discussion about this post