കൊച്ചി: നാല് ദിവസം കൊണ്ട് സ്വര്‍ണ്ണവിലയില്‍ 600 രൂപയുടെ കുറവ്. ചൊവ്വാഴ്ച 28,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ ഉയര്‍ന്ന സ്വര്‍ണ്ണവില പിന്നീട് താഴുകയായിരുന്നു.
28,800 രൂപയായിരുന്നു നവംബര്‍ ഒന്നിന് ഒരു പവന്റെ വില. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവിലയില്‍ കാണാന്‍ കഴിയുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണ്ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു.
സ്വര്‍ണ്ണത്തിന് കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്ന നിലവാരമുണ്ടായത് സെപ്തംബറിലാണ് . പത്ത് ഗ്രാമിന് 40,000 രൂപവരെ വില ഉയര്‍ന്നിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്നവിലയില്‍നിന്ന് നിലവില്‍ 2,500 രൂപയാണ് താഴ്ന്നിരിക്കുന്നത്.
Discussion about this post