കൊച്ചി: ശബരിമല സുരക്ഷ ഉദ്യോഗസ്ഥരായി വേറെ ആരെയും കിട്ടിയില്ലേ… ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി രംഗത്ത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ച ഉദ്യോഗസ്ഥരെ ചുമതല ഏല്പിച്ചതില് അതൃപ്തി രേഖപ്പെടുത്തി കോടതി. എന്നാല്‍ ഉദ്യോഗസ്ഥന്റെ പേര് കോടതി എടുത്തു പറഞ്ഞില്ല
അതേയമയം ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചില്ലെ എന്നും കോടതി ചോദിച്ചു. ശബരിമലയിലെ ഐജിയ്ക്കും എസ്പിയ്ക്കും മലയാളം അറിയില്ലേയെന്നും എന്തു കൊണ്ടാണ് ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ അവര്‍ക്ക് മനസിലാവാത്തതെന്നും കോടതി ചോദിച്ചു. ഐജിയുടേയും എസ്പിയുടേയും വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും ഇവരെ എന്തിനു നിയമിച്ചെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഇന്നലെ മുംബൈയില്‍ നിന്ന് വന്ന 110 ഭക്തര്‍ ദര്‍ശനം നടത്താതെ മടങ്ങിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
Discussion about this post