കൊച്ചി: അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപ്പിടിത്തം. ചന്ദിരൂര്‍ സ്കൂളിന് എതിര്‍വശത്തുള്ള മാധവ മെമ്മോറിയല്‍ ലോഡ്ജിലാണ് തീപ്പിടിത്തമുണ്ടായത്.
ജീവനക്കാരായ മൂന്നുപേര്‍ മാത്രമാണ് ഈ സമയം ലോഡ്ജിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. ലോഡ്ജില്‍ ഉണ്ടായിരുന്ന സ്ത്രീ ജീവനക്കാരി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു.
ലോഡ്ജിനുള്ളില്‍ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികളെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Discussion about this post