പാലക്കാട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ശബരിമലയിലെ ബിജെപി സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയുടെ പ്രസ്താവന ശോഭ സുരേന്ദ്രന് ആവര്‍ത്തിച്ചു പറഞ്ഞു. ശ്രീധരന്‍പിള്ള പറഞ്ഞത് സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ്. എന്നാല്‍ യുവതീ പ്രവേശനം അനുവദിക്കില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞതെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ചില മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ട ഉണ്ടായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ ഒരു ഭാഗം മാത്രം കാണിക്കുകയാണ്. എല്ലാ മാധ്യമങ്ങളിലേയും അവതാരകരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കണമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. പോലീസിലെ സിപിഎം ഗുണ്ടകളെ പിണറായി നിലയ്ക്കലിലും സന്നിധാനത്തും നിയോഗിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയെ അധിക്ഷേപിച്ചുവെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ബിജെപി പരാതി അയച്ചു. സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
നിരോധനാജ്ഞ ഒരേ രീതിയില്‍ നടപ്പാക്കാന്‍ പോലും പിണറായിക്ക് കഴിയുന്നില്ല. കോണ്‍ഗ്രസിന് ഒരു നീതിയും ബിജെപി നേതാക്കള്‍ക്ക് മറ്റൊരു നീതിയുമാണ് നടപ്പിലാക്കുന്നത്. ദേവസ്വം ബോര്‍ഡ് കൊടുത്തത് സവകാശ ഹര്‍ജിയല്ലെന്നും വിശ്വാസികളെ ചതിക്കുന്ന ഹര്‍ജിയാണെന്നും ശോഭ പറഞ്ഞു.
Discussion about this post