പത്തനംതിട്ട : നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടന്‍ പിന്‍വലിച്ച് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ടു ഭക്തര്‍ക്കു നിര്‍ഭയം ദര്‍ശനം നടത്താനുള്ള സാഹചര്യം സന്നിധാനത്ത് ഉറപ്പു വരുത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
ശബരിമല പോലെയുളള പവിത്രമായ ആരാധനാലയങ്ങളിലും അനുബന്ധ താവളങ്ങളിലും 144 പ്രഖ്യാപിച്ചതു തന്നെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയകോയിക്കല്‍ ക്ഷേത്രവും തിരുവാഭരണദര്ശനവും നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post