തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചാർജിങ്പോയിന്റുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനെ എതിർത്ത് എസ്ബിഐ. ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയിൽവെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സൂക്ഷിക്കണമെന്നും നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ്വേഡുകളും അപഹരിക്കപ്പെട്ടേക്കാമെന്നുമാണ് എസ്ബിഐ നൽകുന്ന മുന്നറിയിപ്പ്.
രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഇത്തരത്തിലൂടെ മാൽവെയറുകൾ ഉപയോഗിച്ച് ഹാക്കർമാർ വിവരങ്ങൾ ചോർത്തുമെന്നാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. സൗജന്യമായി നൽകിയിട്ടുള്ള ഇത്തരം ചാർജിങ് പോയന്റുകൾ ഉപയോഗിക്കരുതെന്നും ജ്യൂസ് ജാക്കിങിലൂടെ വിവരങ്ങൾ ചോർത്തപ്പെട്ടേക്കാം എന്നുമാണ് എസ്ബിഐ പറയുന്നത്. ജ്യൂസ് ജാക്കിങ് ചാർജിങ് പോർട്ടുകളിലൂടെ മാൽവെയറുകൾ ഫോണിൽ നിക്ഷേപിക്കുകയോ ഡാറ്റ ചോർത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാർജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാർജർ കൊണ്ടുനടക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം.
എസ്ബിഐ നിർദേശങ്ങൾ ഇങ്ങനെ:
*ഇലക്ട്രിക്കൽ സോക്കറ്റിൽമാത്രം ചാർജ് ചെയ്യുക.
*ചാർജിങ് കേബിളുകൾ സ്വന്തമായി കൊണ്ടുപോകുക
*പവർ ബാങ്കുകൾ ഉപയോഗിക്കുക.
ഇത്തരം മാൽവെയറുകൾ മൊബൈൽ ബാങ്കിങ് അക്കൗണ്ടുകളിൽനിന്ന് പേയ്മെന്റ് ഡാറ്റ, ബാങ്ക് അക്കൗണ്ടിലുള്ള പണം ഉൾപ്പടെയുള്ള വിവരങ്ങൾ, പാസ്വേഡുകൾ എന്നിവ ചോർത്താൻ സാധ്യതയുള്ളതിനാലാണ് എസ്ബിഐ ഈ നിർദേശം ഉപഭോക്താക്കൾക്ക് നൽകിയത്.
Discussion about this post