മുംബൈ: രാജ്യത്ത് വീണ്ടും വീണ്ടും അരുംകൊലകള്‍ ആവര്‍ത്തിക്കുകയാണ്. മഹാരാഷ്ട്രയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് നാം ഇന്ന് ഞെട്ടലോടെ കേട്ടത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കല്‍മേശ്വറിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ഇന്നലെ വൈകിട്ടാണ് മൃതദേഹം പാടത്ത് നിന്നാണ് കണ്ടെത്തിയത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതേസമയം, വെള്ളിയാഴ്ച മുതല്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
Discussion about this post