കോഴിക്കോട്: ദേശീയ പൗരത്വ ബില്‍ നടപ്പാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. ബില്ല് മുസ്ലിം സമുദായത്തോടുള്ള വിവേചനമാണെന്നും, ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്നും എപി അബൂബക്കര്‍ മുസലിയാര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പുനപരിശോധന നടത്തണമെന്നും, ബില്ല് നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ബില്ല് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുമെന്നും കാന്തപുരം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവില്ലാതെ എല്ലാവരെയും ഒന്നായി കാണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് -ലീഗ് എംപിമാര്‍ ആത്മാര്‍ഥത കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു