ഡ്യൂട്ടിക്ക് ഇടയിൽ കൊച്ചിയിലെ പിങ്ക് പോലീസിനെ ഇടിച്ച് തെറിപ്പിച്ച് കാർ; രണ്ട് വനിതാ പോലീസുകാർ ഗുരുതരാവസ്ഥയിൽ

കൊച്ചി: ഡ്യൂട്ടിക്ക് ഇടയിൽ മറൈൻ ഡ്രൈവിൽ വെച്ച് വനിതാ ട്രാഫിക് പോലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ വനിതാ
പോലീസ് ഉദ്യോഗസ്ഥരെയാണ് കാർ ഇടിച്ചത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്.

ഇടിയുടെ ശക്തിയിൽ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലിൽ ഇടിച്ച് ചില്ല് തകർന്നു. രാവിലെ പിങ്ക് പട്രോളിങിനുള്ള വാഹനം വരുന്നത് കാത്തിരിക്കുന്നതിനിടെ റോഡിന് മറുവശത്തുള്ള കടയിലേക്ക് നടന്നപ്പോഴാണ് അപകടം ഉണ്ടായത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version