തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ പിഴയായി ലഭിച്ചത് 36.34 ലക്ഷം രൂപ. ആറ് ദിവസത്തെ പരിശോധനക്കിടെ ലഭിച്ച തുകയാണിത്.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയവ കര്‍ശനമാക്കിക്കൊണ്ട് വിവിധ സ്‌ക്വാഡുകളാണ് പരിശോധന ശക്തമാക്കിയത്. ഡിസംബര്‍ 2ന് ആരംഭിച്ച പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെയും,സീറ്റ് ബെല്‍റ്റ് ധരിക്കാതെയും, നിരവധി പേരാണ് കുടുങ്ങിയത്. ഇതില്‍ നിയമം ലംഘിച്ച്‌കൊണ്ടുള്ള 80 ടൂറിസ്റ്റു ബസുകളും പിടിച്ചതായാണ് റിപ്പോര്‍ട്ട്.
വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ പുതിയ ട്രാഫിക് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. പുതുക്കിയ മോട്ടോര്‍വാഹന നിയമത്തില്‍ നിന്നും വിഭിന്നമായി കേരളം പിഴത്തുകയില്‍ കുറവു വരുത്തിയരുന്നു. ഈ തുകയാണ് പരിശോധനയില്‍ ഈടാക്കുന്നതും.
Discussion about this post