കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ മുന്പോട്ട് വെച്ച സാലറി ചാലഞ്ചിന് പിന്തുണ നല്കി ഹൈക്കോടതി. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ചാലഞ്ചെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. സാലറി ചാലഞ്ചിനെതിരെ എന്‍ജിഒ സംഘ് നല്കിയ കോടയതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശം.
ശമ്പളം സംഭാവന ചെയ്യേണ്ടാത്തവര്ക്ക് അതിനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിര്‍ബന്ധപൂര്‍വം ശമ്പളം ഈടാക്കുന്നുവെന്നു തെളിയിക്കുന്ന ഒരു വരിയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു.
വിവേചനത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചതായി തോന്നുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹര്‍ജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നല്കാന് നിര്‍ദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയതോടെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
Discussion about this post