ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം എത്ര? കുറിപ്പുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസിലെ യാത്രകളിലാവും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരിക.

തിരുവനന്തപുരം: ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം എത്രയെന്നത് അറിയാത്തവര്‍ ആയിരിക്കും നമ്മളില്‍ പലരും. കെഎസ്ആര്‍ടിസി ബസിലെ യാത്രകളിലാവും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരിക. ചില സമയങ്ങളില്‍ യാത്ര ചെയയ്യുമ്പോള്‍ ഇതിന്റെ പേരില്‍ യാത്രക്കാരും കണ്ടക്ടറും തകര്‍ക്കവും ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ സംശയദുരീകരണത്തിന് ഫേസ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി അഞ്ച് വയസ് തികയുന്ന ദിവസം മുതല്‍ 12 വയസ് തികയുന്ന ദിവസം വരെയാണെന്ന് പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു.

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും അത് തികച്ചും സൗജന്യമാണെന്നും പോസ്റ്റില്‍ പറയുന്നു.

Exit mobile version