കാസര്‍കോട്: ഡ്രൈവിംഗ് ടെസ്റ്റില്‍ പാസ്സായതിന്റെ സന്തോഷത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി.
വിദ്യാനഗര്‍ പാറക്കട്ടയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ടൂവീലറും ഫോര്‍ വീലറും ക്ലിയര്‍ ചെയ്ത് റോഡ് ടെസ്റ്റും പാസ്സായ പത്തൊന്പതുകാരനാണ് മോട്ടോര്‍വാഹന വകുപ്പ് എട്ടിന്റെ പണികൊടുത്തത്.
ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ ഫോണ്‍ ചെവിയോടു ചേര്‍ത്ത് ഒരു ഭാഗം ചരിഞ്ഞു ബൈക്ക് ഓടിക്കുന്നത് ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.