തിരുവനന്തപുരം: കൈതമുക്കില്‍ മക്കളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തില്‍ പിതാവ് കുഞ്ഞുമോന് അറസ്റ്റില്‍. ഭാര്യയെയും കുട്ടികളെയും മര്‍ദ്ദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ശിശുക്ഷേമസമിതി കുട്ടികളെ ഏറ്റെടുത്തത്. അച്ഛന് മര്‍ദിച്ചിരുന്നെന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ മൊഴി നല്‍കിയിരുന്നു. പട്ടിണിയെ തുടര്‍ന്നും പിതാവിന്റെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷ തേടിയുമാണ് അമ്മ ശിശുക്ഷേമസമിതിക്ക് കത്തുനല്‍കിയത്.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന യുവതിയാണ് കടുത്ത പട്ടിണി കാരണം മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. കൈകുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. സംഭവം വൈറലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മേയര്‍ യുവതിയ്ക്ക് കോര്‍പ്പറേഷനില്‍ ജോലി നല്‍കിയിരുന്നു.
Discussion about this post