കൊച്ചി: ബന്ധുവായ അഭിഭാഷകനെ കാണാന്‍ എത്തിയ യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ഉടുമ്പഞ്ചോല പാമ്പാടുംപാറ സ്വദേശി രമേഷ് പൈ (46) ആണ് മരിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇയാള്‍ കൊച്ചിയിലാണ് താമസിക്കുന്നത്.
ഹൈക്കോടതിയില്‍ ബന്ധുവായ അഭിഭാഷകനെ കാണാന്‍ എത്തിയ ഇയാള്‍ ആറാം നിലയില്‍ നിന്ന് കോടതിയുടെ നടുമുറ്റത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആറാം നിലയിലെ കോടതി മുറിയില്‍ ഒരു ബാഗ് വച്ച ശേഷമാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഈ ബാഗില്‍ നിന്ന് ആത്മഹത്യക്കുറിപ്പും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post