തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. ഇത്തവണയും മികച്ച രീതിയില്‍ തന്നെ മേള നടത്തുന്നതിനായി സംഘാടകര്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എകെ ബാലന് ഫേസ്ബുക്കില്‍ കുറിച്ചു. ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍ തുടങ്ങിയ ചലച്ചിത്ര സംവാദ പരിപാടികള്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം കുറിച്ചു.
അതിനു പുറമെ ശബ്ദത്തിന്റെ സൗന്ദര്യശാസ്ത്രം, ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ കാലത്തെ ചലച്ചിത്രമേള, ആധുനിക ചൈനീസ് സിനിമയും ഫിലിം റെസ്റ്ററേഷന്‍ സാങ്കേതികതയും എന്നീ വിഷയങ്ങളിലുള്ള സെമിനാറുകളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ചലച്ചിത്രോത്സവത്തിന്റെ വിശദ വിവരങ്ങള്‍ കൂടി മന്ത്രി പങ്കുവെയ്ക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. ഇത്തവണയും മികച്ച രീതിയില്‍ തന്നെ മേള നടത്തുന്നതിനായി സംഘാടകര്‍ ഒരുങ്ങിക്കഴിഞ്ഞു. ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍ തുടങ്ങിയ ചലച്ചിത്ര സംവാദ പരിപാടികള്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. അതിനു പുറമെ ശബ്ദത്തിന്റെ സൗന്ദര്യശാസ്ത്രം, ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ കാലത്തെ ചലച്ചിത്രമേള, ആധുനിക ചൈനീസ് സിനിമയും ഫിലിം റെസ്റ്ററേഷന്‍ സാങ്കേതികതയും എന്നീ വിഷയങ്ങളിലുള്ള സെമിനാറുകളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.
മലയാളം റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ശാരദയുടെ 7 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. നമ്മെ വിട്ടുപിരിഞ്ഞ ചലച്ചിത്ര പ്രതിഭകളായ ലെനിന് രാജേന്ദ്രന്, എം.ജെ രാധാകൃഷ്ണന്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട് എന്നിവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും. മിസ് കുമാരിയുടെയും ടി.കെ പരീക്കുട്ടിയുടെയും അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘നീലക്കുയില്‍’ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
‘കണ്ട്രി ഫോക്കസ്’ വിഭാഗത്തില്‍ നാല് ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘കാലിഡോസ്കോപ്പ്’ വിഭാഗത്തില്‍ മൂത്തോന്, കാന്തന് എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ചു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ‘എക്സ്പെരിമെന്റാ ഇന്ത്യ’ എന്ന വിഭാഗത്തില്‍ 10 പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
വിഭജനാനന്തര യുഗോസ്ലാവിയന്‍ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. യുഗോസ്ലാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം നിര്‍മ്മിക്കപ്പെട്ട ഏഴു സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ‘കണ്ടമ്പററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്’ എന്ന വിഭാഗത്തില്‍ സമകാലിക ലോക ചലച്ചിത്രാചാര്യരായ ടോണി ഗാറ്റ്ലിഫിന്റെയും റോയ് ആന്‍ഡേഴ്സന്റെയും സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഈജിപ്ഷ്യന്‍ സംവിധായകന് ഖൈറി ബെഷാറ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന് അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്, മറാത്തി സംവിധായകന് നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി അംഗങ്ങള്‍.
ഇസ്രായേലി ചലച്ചിത്രനിരൂപകന്‍ നച്ചും മോഷിയ, ഇന്ത്യന്‍ ചലച്ചിത്രനിരൂപകന്‍ സിലാദിത്യാസെന്‍, ബംഗ്ളാദേശി തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകയുമായ സാദിയ ഖാലിദ് എന്നിവരാണ് ഫിപ്രസ്കി ജൂറി അംഗങ്ങള്‍. ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസ്കി നല്കുന്ന രണ്ട് അവാര്‍ഡുകള്‍ ഈ ജൂറി നിര്‍ണയിക്കും.
ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിതനഗെ, ഫിലിപ്പീന്‍സ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന് റൊളാന്‍ഡോ ബി ടൊലന്റിനോ, നെറ്റ്പാക് ഇന്ത്യ മാനേജിംഗ് ട്രസ്റ്റി രാമന് ചൗള എന്നിവരാണ് നെറ്റ്പാക് ജൂറി അംഗങ്ങള്‍. മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള അവാര്‍ഡ് ഈ ജൂറി നിര്‍ണയിക്കും.
ക്രൊയേഷ്യന്‍ സര്‍വകലാശാലയിലെ ഫിലിം സ്റ്റഡീസ് പ്രൊഫസര്‍ എതാമി ബോര്‍ജാന്‍, ചലച്ചിത്രനിരൂപകരായ പ്രേമേന്ദ്ര മജുംദാര്‍, ജി.പി രാമചന്ദ്രന് എന്നിവരാണ് കെ.ആര്. മോഹനന് ജൂറി അംഗങ്ങള്‍. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഈ ജൂറി നിര്‍ണയിക്കും.
Discussion about this post