ചേലക്കര: ടിക് ടോക് വഴി പരിചയപ്പെട്ട യുവാവിനേയും തേടിയിറങ്ങിയ യുവതി ഒടുവില്‍ എത്തിയത് പോലീസ് സ്റ്റേഷനില്‍. പര്‍ദ്ദ ധരിച്ചെത്തിയ യുവതിയെക്കണ്ട് തട്ടിപ്പും പിടിച്ചുപറിയും നടത്താനെത്തിയതാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് വഴിയാണ് യുവാവുമായി പ്രണയത്തിലായത്. തുടര്‍ന്ന് പങ്ങാരപ്പിള്ളി സ്വദേശിയായ ഇയാളുടെ വീട് കണ്ടുപിടിക്കാന്‍ ഇറങ്ങിയതായിരുന്നു യുവതി. പര്‍ദ്ദ ധരിച്ചായിരുന്നു തൊടുപുഴ സ്വദേശിനിയായ ഇവര്‍ എത്തിയത്.
ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേയ്ക്കെന്നു പറഞ്ഞ് വീടുകളില്‍ കയറിയിറങ്ങിയ യുവതിയുടെ കാല് വിരലില്‍ നെയില്‍ പോളിഷ് കണ്ടാണ് വീട്ടമ്മമാര്‍ക്ക് സംശയം തോന്നിയത്. വീട്ടമ്മമാര്‍ ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സര്‍വേ നടത്താന്‍ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയായിരുന്നു.
ആളില്ലാത്ത വീടുകളില്‍ കയറി തട്ടിപ്പും പിടിച്ചുപറിയും നടത്താനെത്തിയതാവാമെന്ന സംശയത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിന്റെ വീട് കണ്ടെത്താനാണ് താന്‍ ചേലക്കരയിലെത്തിയതെന്നു യുവതി പോലീസിനോട് പറഞ്ഞു.
Discussion about this post