ആല്‍ക്കഹോള്‍ അംശമില്ലാത്ത വൈന്‍ വീടുകളില്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ല; എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: വീടുകളില്‍ ക്രിസ്തുമസ് നവവത്സര കാലത്ത് ആല്‍ക്കഹോള്‍ അംശമില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്. ആല്‍ക്കഹോള്‍ ഇല്ലാത്ത വൈന്‍ എന്ന വ്യാജേന, ആല്‍ക്കഹോള്‍ കലര്‍ന്ന വൈന്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യുന്നവര്‍ക്കെതിരെ പരിശോധന വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.

ലഹരിയുള്ള വൈന്‍ വ്യാജമായി ഉല്‍പ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യുന്നത് തടയാന്‍ നിരീക്ഷണം വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത വൈന്‍ കൂടി ഈ പരിധിയില്‍ വരുമെന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവൈന്‍ നിര്‍മ്മാണം അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും എക്‌സൈസ് കമ്മിഷണര്‍ വിശദീകരിക്കുന്നു. ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത വൈന്‍ നിര്‍മ്മാണം സംബന്ധിച്ച് പരിശോധനകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version