പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. ഒപ്പം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 96 പേര്‍ക്കും ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുരേന്ദ്രന് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് സുരേന്ദ്രനും മറ്റ് 69 പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം കിട്ടിയെങ്കിലും കണ്ണൂരില്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്നതില്‍ ആശങ്ക തുടരുകയാണ്. കണ്ണൂരില്‍ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് പ്രകടനം നടത്തിയ ആര്‍എസ്എസ് നേതാവ് ആര് രാജേഷ് അടക്കം 69 പേരും 20,000 രൂപ വീതം ജാമ്യത്തുകയായി കെട്ടിവെക്കണം. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post