തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സഹായത്തോടെ ആദിവാസി സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നുവെന്ന് മന്ത്രി എകെ ബാലന്. ഇരുന്നൂറോളം ഉല്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങളും വനവിഭവങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കുമെന്ന് അദ്ദേഹം കുറിച്ചു.
ലോകത്തെവിടെ നിന്നും കേരളത്തിന്റെ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ആമസോണിന്റെ വെബ്സൈറ്റിലോ ആപ്പിലോ കയറി ഗദ്ദിക എന്ന് ടൈപ്പ് ചെയ്താല്‍ ഈ ഉത്പന്നങ്ങളുടെ ലിസ്റ്റ് വരുമെന്നും മന്ത്രി കുറിച്ചു. സൈറ്റിന്റെ ലിങ്ക് കൂടി അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ലോകപ്രശസ്തമായ വയനാടന്‍ മഞ്ഞള്‍, കുരുമുളക്, തേന്‍, വിവിധ അച്ചാറുകള്‍, മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍, ചിരട്ട പുട്ടു മേക്കര്‍, മുളയില്‍ തീര്‍ത്ത മഗ്ഗും ജഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുള കൊണ്ടുള്ള വിശറി, തേങ്ങാ കൊണ്ടുണ്ടാക്കിയ കൂജ, പഴ്സ്, ബാഗ്, പാളത്തൊപ്പി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇതുവഴി വാങ്ങാന്‍ കഴിയുമെന്ന് മന്ത്രി കുറിച്ചു.
ആദിവാസികളുടെയും പട്ടികജാതി വിഭാഗത്തിന്റെയും ജീവിതം ഉയര്‍ത്താനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സാമ്പത്തികമായി അവരെ ശക്തരാക്കുകയെന്നതാണ് പ്രധാനം. അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണന സംവിധാനമുണ്ടാക്കാന്‍ ഈ പുതിയ സംവിധാനം ഉപകരിക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതമാര്‍ഗമുണ്ടാക്കാനുള്ള സഹായമായി മാറുമെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആദിവാസി ഉല്‍പ്പന്നങ്ങള്‍ ഇനി വിരല്‍തുമ്പില്‍
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സഹായത്തോടെ ആദിവാസി സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഉല്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങളും വനവിഭവങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കും.
ലോകത്തെവിടെ നിന്നും കേരളത്തിന്റെ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതുവഴി സാധിക്കും. ആമസോണിന്റെ വെബ്സൈറ്റിലോ ആപ്പിലോ കയറി ഗദ്ദിക എന്ന് ടൈപ്പ് ചെയ്താല്‍ ഈ ഉത്പന്നങ്ങളുടെ ലിസ്റ്റ് വരും. (https://www.amazon.in/s?k=gadhika&ref=nb_sb_noss_2)
ലോകപ്രശസ്തമായ വയനാടന്‍ മഞ്ഞള്‍, കുരുമുളക്, തേന്‍, വിവിധ അച്ചാറുകള്‍, മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍, ചിരട്ട പുട്ടു മേക്കര്‍, മുളയില്‍ തീര്‍ത്ത മഗ്ഗും ജഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുള കൊണ്ടുള്ള വിശറി, തേങ്ങാ കൊണ്ടുണ്ടാക്കിയ കൂജ, പഴ്സ്, ബാഗ്, പാളത്തൊപ്പി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ വാങ്ങാന്‍ കഴിയും.
ആദിവാസികളുടെയും പട്ടികജാതി വിഭാഗത്തിന്റെയും ജീവിതം ഉയര്‍ത്താനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സാമ്പത്തികമായി അവരെ ശക്തരാക്കുകയെന്നതാണ് പ്രധാനം. അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണന സംവിധാനമുണ്ടാക്കാന്‍ ഈ പുതിയ സംവിധാനം ഉപകരിക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതമാര്‍ഗമുണ്ടാക്കാനുള്ള സഹായമായി മാറും. എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post