കേരളത്തിന്റെ ഗോത്ര സംസ്‌കാര പാരമ്പര്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നിറച്ച് ഗദ്ദിക; 10 ദിവസം നീണ്ടു നില്‍ക്കുന്ന മേളയ്ക്ക്‌ തിരശ്ശീല ഉയര്‍ന്നു, പങ്കുവെച്ച് എകെ ബാലന്‍

തിരുവനന്തപുരം: കേരളത്തിന്റെ ഗോത്ര സംസ്‌കാര പാരമ്പര്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നിറച്ച് ഗദ്ദിക മേളയ്ക്ക് തിരശ്ശീല ഉയര്‍ന്നുവെന്ന് മന്ത്രി എകെ ബാലന്‍. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ 10 ദിവസം നീളുന്ന മേളയ്ക്ക് വിളക്ക് തെളിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് വിളക്ക് തെളിയിച്ചതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മാവേലിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകള്‍ സാക്ഷ്യം വഹിച്ച ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്താന്‍ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായിരുന്നുവെന്ന് മന്ത്രി കുറിച്ചു. ഇനിയുള്ള 10 നാള്‍ പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ കലകളുടെ അവതരണവും അവരുടെ സവിശേഷ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയും ഗദ്ദിക നഗരിയില്‍ നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ 61 സ്റ്റാളുകളും പട്ടികവര്‍ഗ വികസന വകുപ്പിന്റെ 19 സ്റ്റാളുകളും ഗദ്ദിക നഗരിയിലുണ്ട്. ഇതിനു പുറമേ അഞ്ച് ആദിവാസി പാരമ്പര്യ വൈദ്യ സ്റ്റാളുകളും ഗോത്ര രുചികളുടെ രണ്ട് സ്റ്റാളുകളും ഉണ്ടെന്ന് അദ്ദേഹം കുറിച്ചു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് നിരവധി വികസന പദ്ധതികളും ക്ഷേമ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാരിന്റേതായുണ്ട്. എന്നാല്‍ അതു മാത്രം പോരാ. സാമൂഹ്യമായും സാമ്പത്തികമായും സ്വയം ശാക്തീകരിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ക്രിയാത്മകമായ പിന്തുണ നല്‍കണമെന്ന് മന്ത്രി പറയുന്നു. അത്തരമൊരു ആലോചനയുടെ സദ്ഫലമാണ് ഗദ്ദിക. എത്രയോ കാലമായി ഈ വിഭാഗം ജനങ്ങളുടെ സവിശേഷമായ മികവുകളും ഉല്‍പ്പന്നങ്ങളും അധികമാരും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. അവയെ തെരഞ്ഞുപിടിച്ച് മികച്ച വേദിയില്‍ അവതരിപ്പിക്കുകയാണ് ഗദ്ദിക. അവരുടെ സവിശേഷ ഉല്‍പ്പന്നങ്ങള്‍ ഗദ്ദിക നഗരിയില്‍ നിന്ന് വാങ്ങാന്‍ കഴിയും. അവരുടെ സവിശേഷ കലകള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സാംസ്‌കാരിക സമ്മേളനവും നടക്കുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഗദ്ദികക്ക് തിരശ്ശീല ഉയര്‍ന്നു

കേരളത്തിന്റെ ഗോത്ര സംസ്‌കാര പാരമ്പര്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നിറച്ച് ഗദ്ദിക മേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ 10 ദിവസം നീളുന്ന മേളയ്ക്ക് ബഹു. ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ വിളക്ക് തെളിയിച്ചു. മാവേലിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകള്‍ സാക്ഷ്യം വഹിച്ച ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്താന്‍ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായിരുന്നു.

ഇനിയുള്ള 10 നാള്‍ പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ കലകളുടെ അവതരണവും അവരുടെ സവിശേഷ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയും ഗദ്ദിക നഗരിയില്‍ നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ 61 സ്റ്റാളുകളും പട്ടികവര്‍ഗ വികസന വകുപ്പിന്റെ 19 സ്റ്റാളുകളും ഗദ്ദിക നഗരിയിലുണ്ട്. ഇതിനു പുറമേ അഞ്ച് ആദിവാസി പാരമ്പര്യ വൈദ്യ സ്റ്റാളുകളും ഗോത്ര രുചികളുടെ രണ്ട് സ്റ്റാളുകളും ഉണ്ട്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് നിരവധി വികസന പദ്ധതികളും ക്ഷേമ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാരിന്റേതായുണ്ട്. എന്നാല്‍ അതു മാത്രം പോരാ. സാമൂഹ്യമായും സാമ്പത്തികമായും സ്വയം ശാക്തീകരിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ക്രിയാത്മകമായ പിന്തുണ നല്‍കണം. അത്തരമൊരു ആലോചനയുടെ സദ്ഫലമാണ് ഗദ്ദിക. എത്രയോ കാലമായി ഈ വിഭാഗം ജനങ്ങളുടെ സവിശേഷമായ മികവുകളും ഉല്‍പ്പന്നങ്ങളും അധികമാരും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. അവയെ തെരഞ്ഞുപിടിച്ച് മികച്ച വേദിയില്‍ അവതരിപ്പിക്കുകയാണ് ഗദ്ദിക. അവരുടെ സവിശേഷ ഉല്‍പ്പന്നങ്ങള്‍ ഗദ്ദിക നഗരിയില്‍ നിന്ന് വാങ്ങാന്‍ കഴിയും. അവരുടെ സവിശേഷ കലകള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സാംസ്‌കാരിക സമ്മേളനവും നടക്കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ 200 തനത് ഉല്‍പന്നങ്ങള്‍ ആമസോണില്‍ നിന്ന് ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും. വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗോത്ര ഭക്ഷണം രുചിക്കാനും ബഹുമാനപ്പെട്ട ഗവര്‍ണര്‍ സമയം കണ്ടെത്തി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി തിലോത്തമന്‍, ശ്രീ. ഞ രാജേഷ് എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ലീല അഭിലാഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Exit mobile version