കോടതിയിലും പുറത്തും സമൂഹത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിഭാഷക സമൂഹം നേതൃത്വം വഹിക്കണം; അഭിഭാഷക ദിനത്തില്‍ കുറിപ്പുമായി എകെ ബാലന്‍

കോടതിയിലും പുറത്തും സമൂഹത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിഭാഷക സമൂഹം നേതൃത്വം വഹിക്കണം.

തിരുവനന്തപുരം: അഭിഭാഷക ദിനത്തില്‍ കുറിപ്പുമായി മന്ത്രി എകെ ബാലന്‍. പ്രഗല്‍ഭനായ അഭിഭാഷകനും പിന്നീട് സ്വാതന്ത്ര്യസമര സേനാനിയും, ഭരണഘടനക്ക് രൂപം കൊടുത്ത കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ അദ്ധ്യക്ഷനും, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയുമായ ഡോ. രാജേന്ദ്രപ്രസാദിന്റെ ജന്മദിനമായ ഡിസംബര്‍ 3 ആണ് ഇന്ത്യയില്‍ അഭിഭാഷക ദിനമായി ആചരിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.

കോടതിയിലും പുറത്തും സമൂഹത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിഭാഷക സമൂഹം നേതൃത്വം വഹിക്കണം. പ്രതിലോമകരവും പക്ഷപാതപരവുമായ നിയമനിര്‍മ്മാണങ്ങളെയും വിധികളെയും അപഗ്രഥിച്ച് സാമാന്യ ജനത്തിനൊപ്പം കരുത്തായി നില്‍ക്കുകയും ജനോപകാരപ്രദമായ നിയമങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുകയും ചെയ്യേണ്ടത് അഭിഭാഷകരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി കുറിച്ചു. അതോടൊപ്പം ജുഡീഷ്യറിയുടെ അന്തസ്സും നിലവാരവും കാത്തു സൂക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരോട് എന്നും അനുഭാവ പൂര്‍ണ്ണമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കുറിച്ചു. നിയമമന്ത്രി എന്ന നിലയില്‍ ചുമതലയേറ്റ ഉടന്‍ 2016 ല്‍ അഭിഭാഷകരുടെ ക്ഷേമനിധി അഞ്ച് ലക്ഷം രൂപയില്‍ നിന്നും പത്ത് ലക്ഷം രൂപയാക്കിയും, ചികില്‍സാ ധനസഹായ തുക 5000 ത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായും വര്‍ധിപ്പിച്ചുകൊണ്ട് അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി കൊണ്ടുവന്നുവെന്നും അദ്ദേഹം പറയുന്നു.

ക്ഷേമനിധിയിലേക്ക് ലീഗല്‍ ബെനിഫിറ്റ് ഫണ്ടില്‍ നിന്നും കേവലം 30 ശതമാനം തുകയാണ് ലഭിച്ചിരുന്നത്. ഇത് 70 ശതമാനം ആയി വര്‍ധിപ്പിച്ചാണ് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തിയതെന്ന് മന്ത്രി കുറിച്ചു. ഇത് കൂടാതെ അഭിഭാഷക വൃത്തി നേരിടുന്ന മറ്റ് വിഷയങ്ങളിലും സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ഉണ്ടാവുക തന്നെ ചെയ്യും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ദീപ്തമായ പങ്കാണ് അഭിഭാഷകര്‍ വഹിച്ചിട്ടുള്ളത്. ആ ഓര്‍മ്മകള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി പ്രവര്‍ത്തിക്കാനുള്ള അഭിഭാഷകരുടെ പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ട് അഭിഭാഷക ദിനാശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഡിസംബര്‍ മൂന്ന്. അഭിഭാഷക ദിനം. പ്രഗല്‍ഭനായ അഭിഭാഷകനും പിന്നീട് സ്വാതന്ത്ര്യസമര സേനാനിയും, ഭരണഘടനക്ക് രൂപം കൊടുത്ത കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ അദ്ധ്യക്ഷനും, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയുമായ ഡോ. രാജേന്ദ്രപ്രസാദിന്റെ ജന്‍മദിനമായ ഡിസംബര്‍ 3 ആണ് ഇന്ത്യയില്‍ അഭിഭാഷക ദിനമായി ആചരിക്കുന്നത്.

കോടതിയിലും പുറത്തും സമൂഹത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിഭാഷക സമൂഹം നേതൃത്വം വഹിക്കണം. പ്രതിലോമകരവും പക്ഷപാതപരവുമായ നിയമനിര്‍മ്മാണങ്ങളെയും വിധികളെയും അപഗ്രഥിച്ച് സാമാന്യ ജനത്തിനൊപ്പം കരുത്തായി നില്‍ക്കുകയും ജനോപകാരപ്രദമായ നിയമങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുകയും ചെയ്യേണ്ടത് അഭിഭാഷകരുടെ ഉത്തരവാദിത്വമാണ്. അതോടൊപ്പം ജുഡീഷ്യറിയുടെ അന്തസ്സും നിലവാരവും കാത്തു സൂക്ഷിക്കുകയും ചെയ്യണം.

അഭിഭാഷക സമൂഹത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് വന്നയാള്‍ എന്ന നിലയില്‍ എക്കാലത്തും അഭിഭാഷക സമൂഹത്തിന്റെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അഭിഭാഷകരോട് എന്നും അനുഭാവപൂര്‍ണമായ നിലപാടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമമന്ത്രി എന്ന നിലയില്‍ ചുമതലയേറ്റ ഉടന്‍ 2016 ല്‍ അഭിഭാഷകരുടെ ക്ഷേമനിധി അഞ്ച് ലക്ഷം രൂപയില്‍ നിന്നും പത്ത് ലക്ഷം രൂപയാക്കിയും, ചികില്‍സാ ധനസഹായ തുക 5000 ത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചുകൊണ്ട് അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി കൊണ്ടുവന്നു. ക്ഷേമനിധിയിലേക്ക് ലീഗല്‍ ബെനിഫിറ്റ് ഫണ്ടില്‍ നിന്നും കേവലം 30 ശതമാനം തുകയാണ് ലഭിച്ചിരുന്നത്. ഇത് 70 ശതമാനം ആയി വര്‍ദ്ധിപ്പിച്ചാണ് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തിയത്. ഇത് കൂടാതെ അഭിഭാഷക വൃത്തി നേരിടുന്ന മറ്റ് വിഷയങ്ങളിലും സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ഉണ്ടാവുക തന്നെ ചെയ്യും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ദീപ്തമായ പങ്കാണ് അഭിഭാഷകര്‍ വഹിച്ചിട്ടുള്ളത്. ആ ഓര്‍മകള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി പ്രവര്‍ത്തിക്കാനുള്ള അഭിഭാഷകരുടെ പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ട് അഭിഭാഷക ദിനാശംസകള്‍ നേരുന്നു.

Exit mobile version