കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ പ്രതികൾ വാർഡന്മാരെ ആക്രമിച്ചതായി ആരോപണം. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമിൻ എന്നിവരാണ് ജയിലിൽ അക്രമം നടത്തിയത്.
ആക്രമണത്തിനിടെ ജയിലിലെ ചില്ലുകൾ ഇവർ തകർത്തതായാണ് വിവരം. മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാൻഡ് പ്രതികളാണ് അക്രമകാരികളായത്. ജയിലിനുള്ളിൽ ഇവർ നടത്തുന്ന അക്രമങ്ങൾ രേഖയാക്കുന്നതിനായി മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ് വാർഡന്മാരെ ആക്രമിക്കുന്നതിലേക്കെത്തിച്ചത് എന്നാണ് റിപ്പോർട്ട്.
ആക്രമണത്തിൽ വാർഡന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജയിൽ ഡിജിപിക്ക് അധികൃതർ റിപ്പോർട്ട് കൈമാറി.
Discussion about this post