തിരുവനന്തപുരം: പട്ടിണികാരണം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ പ്രതികരണവുമായി ശ്രീകണ്‌ഠേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ മായ രാജേന്ദ്രന്‍. ‘കുട്ടികള്‍ മണ്ണ് വാരി തിന്നേണ്ട അവസ്ഥ ഇല്ലായിരുന്നുവെന്നും കുടുംബത്തിന് അംഗന്‍വാടിയില്‍ നിന്നുള്‍പ്പെടെ ഭക്ഷണം എത്തിച്ചിരുന്നതായും മായ രാജേന്ദ്രന്‍ പറഞ്ഞു.
കുടുംബം പട്ടിണി ആയിരുന്നില്ല. യുവതിയുടെ ഭര്‍ത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ട്’. ഇവരുടെ കുടുംബത്തെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കിയെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.തിരുവനന്തപുരം നഗരമധ്യത്തില്‍ കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം.
മദ്യപാനിയായ ഭര്‍ത്താവ് ഭക്ഷണത്തിനുള്ള പണമോ മറ്റ് സഹായങ്ങളോ നല്‍കിയിരുന്നില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്ന അവസ്ഥയും ഉണ്ടായി. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തിരുന്നു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ സംഭവത്തിലില്‍ ഇടപെട്ടു രംഗത്ത് വന്നു. കുട്ടികളുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ, താല്‍കാലിക ജോലിയും നല്‍കിയിരുന്നു.
Discussion about this post