പാലക്കാട്: തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോടുകാട് – ആലിങ്കല്‍പ്പറമ്പില്‍ മാതൃകാ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി എകെ ബാലന്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്കാളിയായി ഇന്ന് അങ്കണവാടികള്‍ മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കുഞ്ഞുങ്ങളുടെ ശാരീരികവും ഭൗതികവുമായ വളര്‍ച്ചക്കുതകുന്ന രീതിയിലുള്ള പ്രീ- സ്കൂള്‍ പരിശീലനങ്ങള്‍ അങ്കണവാടികളിലൂടെ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തിലുള്ള അങ്കണവാടികളാണ് കേരളത്തിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോടുകാട് – ആലിങ്കല്പ്പറമ്പ് മാതൃകാ അങ്കണവാടി കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്കാളിയായി ഇന്ന് അങ്കണവാടികള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ശാരീരികവും ഭൗതികവുമായ വളര്‍ച്ചക്കുതകുന്ന രീതിയിലുള്ള പ്രീ- സ്കൂള്‍ പരിശീലനങ്ങള്‍ അങ്കണവാടികളിലൂടെ നല്‍കുന്നുണ്ട്. രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തിലുള്ള അങ്കണവാടികളാണ് കേരളത്തിലുള്ളത്. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രകാശിനി സുന്ദരന്‍, ജില്ലാ പഞ്ചായത്തംഗം ടി. വാസു, ഗ്രാമപഞ്ചായത്തംഗങ്ങളായ മുഹമ്മദ് ഹനീഫ, റംലത്ത് മുഹമ്മദ്, എസ്. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post