പാലക്കാട്: കോട്ടായി ജിഎച്ച്എസ്എസ് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എകെ ബാലന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കൂടുതല്‍ കുട്ടികളെ പൊതുവിദ്യാഭ്യാസമേഖലയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചതായി മന്ത്രി പറയുന്നു.
സ്‌കൂളുകളിലെ പശ്ചാത്തലങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ആകര്‍ഷകമാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലൂടെ കുട്ടികളെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കോട്ടായി ജി.എച്ച്.എസ്.എസ് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കൂടുതല്‍ കുട്ടികളെ പൊതുവിദ്യാഭ്യാസമേഖലയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചു. സ്‌കൂളുകളിലെ പശ്ചാത്തലങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ആകര്‍ഷകമാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലൂടെ കുട്ടികളെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.
കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിത ബി. മേനോന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ എം. ആര്‍ ജയരാജ്, കെ. പി രവീന്ദ്രന്‍, വി. സത്യഭാമ, കെ. കുഞ്ഞിലക്ഷ്മി, വി. കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.